ചൈനയിലെ ഒരു കുഗ്രാമത്തില്‍ താമസിക്കുന്ന സുനോ എന്നയാളാണ് പാതി തളര്‍ന്ന അ്മ്മയെയും തോളിലേറ്റി ജോലിക്ക് പോകുന്നത്.
(ശെഹാബ് ന്യുസ് palestine)

എന്നാല്‍ ഇന്ന് നമ്മുടെ വീടുകളില്‍ നിന്ന് കേള്‍ക്കുന്നത് വേദനയുടെയും കണ്ണീരിന്റെയും കഥകളാണ്.

നമുക്ക് വേണ്ടി കൂടുതല് ബുദ്ധിമുട്ടുകള് സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്ആനില് പറയുന്നു.

ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന് പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല് കടപ്പാടുള്ളത്.

ഈ വീഡിയോ കാണുക....ആരാണ് നിൻറെ അമ്മ...ഒരിക്കല് ഒരാള് നബി (സ) യോട് ചോദിച്ചു.
അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന് ആരാണ് അപ്പോള് നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നല്കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.


നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില് പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്പെടുത്താനോ ഇസ്ലാം അനുവദിക്കുന്നില്ല. ഒരിക്കല് മാതാവിനെതിരെ പരാതിയുമായി ഒരാള് നബി (സ) യുടെ അടുക്കല് വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന് നല്കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന് സഹായിക്കണോ ഞാന് എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന് (സ) മറുപടി നല്കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.
അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില് നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില് ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്ഗ്ഗമെന്ന്.
പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന് പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന് ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല് ചെന്ന് കാല് ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.
മാതാവിനെ സ്നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഇരു ലോകത്തും ഉല്കൃഷ്ട പദവി കരസ്ഥമാക്കാന് കഴിയും.

Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD