മൂന്ന് മിനിറ്റ് മാത്രമുള്ള വീഡിയോ പക്ഷേ വലിയ ഒരു പാഠമുണ്ട്......


ഏതാനും മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിവിധ സോഷ്യല്‍മീഡിയകളിലൂടെ ഇത് വീക്ഷിച്ചത്. എന്നാല്‍, ഇത് വീക്ഷിച്ചവരൊക്കെ അറിയാതെ പറഞ്ഞുപോയ ഒരു വലിയ സത്യമുണ്ട്, ഏത് രാജാവിനും അവസാനം ബാക്കിയാവുന്നത് ഇത്ര മാത്രം..മൂന്ന് കഷ്ണം തുണിയും ആറടി മണ്ണും…
അതെ, ജീവിതത്തിലുടനീളം നടത്തുന്ന അശ്രാന്തപരിശ്രമത്തിലൂടെ സമ്പാദിച്ചുകൂട്ടുന്നതില്‍ അവസാനം ലഭിക്കുന്നത്, തന്റേതെന്ന് പറയാവുന്നത് ഇത് മാത്രമാണ്. പ്രവിശാലമായ സഊദി അറേബ്യയുടെ അധികാരി എന്നതിലപ്പുറം ലോക രാഷ്ട്രനായകരില്‍ ഏറ്റവും സമ്പന്നരായ മൂന്ന് പേരില്‍ ഒരാളാണ് അബ്ദുല്ല രാജാവെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ ചിത്രം സംവേദനം ചെയ്യുന്ന സന്ദേശം കൂടുതല്‍ വ്യക്തമാവുന്നു. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാനാവാതെ വിട പറയേണ്ടിവരുന്നവനും ഇത് രണ്ടും ലഭ്യമാവുന്നുവെന്നതും മറ്റൊരു സത്യം.

കടപ്പാട്....>>>http://islamonweb.net/

Share this video :

Post a Comment

 
Meet Us : ZainTVHD | About | Join
Copyright © 2017. Zain TV HD - All Rights Reserved
Design by ZainTVHD